വെളുത്ത വാവുകൾ...

വെളുത്ത വാവുകൾ... "എനിക്ക് ചക്ക കഴിക്കാൻ തോന്നുന്നു" പെട്ടെന്ന് വെളിപാടുണ്ടായതുപോലെ കട്ടിയുള്ള പുരികങ്ങളുയർത്തി അയാൾ പറഞ്ഞു. ഒരുപാട് ഹിന്ദി സീരിയലുകൾ Retelecast കൾ അടക്കം വിട്ടുപോകാതെ കാണാറുള്ള അയാളുടെ ഭാര്യ അതിനാടകീയമായ രീതിയിൽ ഒന്ന് തിരിഞ്ഞ് നോക്കി. Slow motion ൽ ഒന്നൂടെ...രണ്ടാമതും..വീണ്ടും വീണ്ടും നോക്കി. "അരേ.. നിങ്ങൾക്ക് വട്ടു പിടിച്ചോ ഇത് നിങ്ങളുടെ ഓണം കേറാമൂല അല്ല ബോംബെ ഹെ ബോംബെ". മുഖത്തെ ചാർകോൾ ഫേസ്പാക്ക് ഇളകി വീഴുന്നില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് അവൾ പറഞ്ഞു. "നിന്നെക്കാൾ മുന്നേ ബോംബെ കണ്ടവനാണ് ഞാൻ, എന്നെപഠിപ്പിക്കണ്ട" ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു കൊണ്ട് അയാൾ പറഞ്ഞു. ആ സ്ത്രീ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി ഇന്നലെ കണ്ട സിനിമയിലെ അമരീഷ് പുരിയുടെ അതേ ഭാവം. ഇനി മറുത്തൊന്നു പറയുന്നത് തടി കേടാക്കുമെന്ന് മനസിലായ അവൾ ഒന്നു മിണ്ടാതെ തന്റെ ഫേസ്പാക്ക് ഉണങ്ങിയോന്നറിയാൻ കണ്ണാടിയുടെ അടുത്തേക്ക് നടന്നു. അയാൾ മൂന്നു മിനിറ്റിനകം വസ്ത്രം ധരിച്ച് ഫ്ലാറ്റിന്റെ വാതിൽ വലിച്ചടച്ച് പുറത്തേക്കിറങ്ങി നടന്നു. "തെണ്ടിത്തിരിഞ്ഞ് മടുക്കുമ്പ...