മണം
മണം
"എല്ലാ ആണുങ്ങൾക്കും ഒരേ മണാത്രേ"
സാവിത്രി കുലുങ്ങി ചിരിച്ചു.
"ആ പിഴച്ചവള് പറേണത് കേട്ട് നീയ്യിങ്ങനെ നടന്നോ..അവറ്റോൾടെ അടുത്ത് കിന്നാരം പറയാൻ പോവരുതെന്ന് പറഞ്ഞിട്ടില്ലേ നെന്നോട്..ദേഹം വിറ്റ് ജീവിക്കുന്നൊരാ.. കണ്മുന്നിൽ കണ്ടാ ആട്ടിപ്പായിക്കാനാ വലിയച്ഛന്റെ ഉത്തരവ്". സരസ്വതി അമ്മായി പിറുപിറുത്തു. മുറ്റത്തിരുന്ന് പുളിങ്കുരു പെറുക്കിക്കൊണ്ടിരുന്ന അഞ്ചു വയസ്സുകാരി പാറുക്കുട്ടി തലയുയർത്തി നോക്കി പറഞ്ഞു. "പക്ഷേ പത്തായപുരേല് ആരും കാണാതെ ഒളിച്ചിരുന്നപ്പോഴൊക്കെ വലിയച്ഛന്റെ മണം പാറുക്കുട്ടിക്ക് ഇഷ്ടായിരുന്നല്ലോ". സാവിത്രീടെ ഉള്ളൊന്ന് കത്തി. കയ്യിലിരുന്ന പിഞ്ഞാണം താഴെ വീണതറിയാതെ സരസ്വതി അമ്മായി അങ്ങനെയേ ഇരുന്നു.യുഗങ്ങളോളം..!!
Comments
Post a Comment