മാർജ്ജാരം

മാർജ്ജാരം

ജീവിതം ഒരു പൂച്ചകുഞ്ഞിനെ പോലെ മുട്ടിയുരുമ്മി കിടന്നു.
ചിലപ്പോൾ ഒരു നേർത്ത കരച്ചിലോടെ വീടിനു ചുറ്റും പരതി നടന്നു
കോലായിൽ വാലു ചുരുട്ടി വിശ്രമിച്ചു
ഭോഗിക്കാനോങ്ങിയ കണ്ടൻ പൂച്ചയെ-
വിരട്ടിയോടിച്ചു
ചെളി പുരണ്ട കാലും വയറും നക്കിത്തുടച്ചു
ഇടവേളകളില്ലാതെ ഒറ്റക്കിരുന്ന്‌ കരഞ്ഞു
വീണ്ടും വീണ്ടും കരഞ്ഞു
കുറുകെ ചാടിയതിനു സ്വയം പഴിച്ചു 
കണ്ടു നിൽക്കുന്നവരുടെ കാലിനിടയിൽ പതുങ്ങി ഇരുന്നു
നന്ദിയില്ലാത്തവനായി, ഊരുതെണ്ടിയായി ജീവിച്ചു.
കാലങ്ങളോളം ജീവിച്ചു, കരഞ്ഞു, കുഴി തോണ്ടി വിസർജിച്ചു, എണ്ണമില്ലാതെ പെറ്റിട്ടു.
ഒടുക്കം, വെളുപ്പാൻ കാലത്ത് വന്ന കാറ്റിലെ ദുർഗന്ധത്തിൽ
ആരോടും പറയാതെ അതങ്ങ് തീർന്നു!!

                                    ആതിര ശിവദാസ്

Comments