ചിരിക്കാം

ചിരിക്കാം

നമ്മൾ ചിരിക്കാൻ മറന്നിരിക്കുന്നു !!

മാസ്ക്കിനടിയിൽ അത്ര വിശാലമല്ലാത്ത പുതിയ ലോകം പുതപ്പു നീക്കി പതിയെ തല ഉയർത്തി നോക്കി. കണ്ണുകളിൽ ഇപ്പോൾ മനസും ചിന്തകളും പ്രതിഫലിക്കുന്നില്ല. സ്വപ്നങ്ങൾ വറ്റി വരണ്ട മനുഷ്യർ അങ്ങിങ്ങായി പാഞ്ഞു നടക്കുന്നു. അവരുടെ കറുത്ത് കട്ടപിടിച്ച നിഴലുകൾ ഇരുട്ടിൽ കൂട്ടം തെറ്റി കരഞ്ഞു. പരസ്പരം തിരിച്ചറിഞ്ഞവർക്ക് പോലും ചിരിക്കാൻ കഴിയുന്നില്ല. തെരുവുകളിൽ ഓരം ചേർന്ന് കുരച്ചുകൊണ്ടിരുന്ന നായകൾ കുര നിർത്തി ഒരു നിമിഷം മനുഷ്യരെ ഉറ്റുനോക്കി. അവരുടെ ദയനീയത ആ സാധു ജീവികളെ അമ്പരപ്പിച്ചു. മണ്ണും മഴയും കാറ്റും പൂക്കളും പഴന്തുണി കുത്തിനിറച്ച കീറിയ മാറാപ്പിൽ കയറി ഒളിച്ചിരുന്നു. മനുഷ്യൻ മാത്രം ഇതൊന്നുമറിയാതെ പൂട്ടിയിട്ട് മാറാല പിടിച്ച തടവറയിൽ അകപ്പെട്ട പെരുച്ചാഴി കണക്കേ അങ്ങിങ്ങായ് ഓടി നടന്നു.
ശെരിയാണ്..അവർ ചിരിക്കാൻ മറന്നിരിക്കുന്നു.

Comments