Posts

Showing posts from May, 2023

നമ്മൾ

Image
എത്ര എളുപ്പത്തിലാണ് ചില ആളുകൾ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്ന് ഒരു കസേര വലിച്ചിട്ട് ഉമ്മറത്തിരുന്നു കളയുന്നത്. എത്ര സ്നേഹിക്കപ്പെട്ടാലും വെറുക്കപ്പെട്ടാലും മനുഷ്യന് മടുക്കാത്തതായി 'മനുഷ്യൻ' മാത്രമേ ഉള്ളുവെന്ന് തോന്നാറുണ്ട് പലപ്പോഴും. ശാസിക്കാനും കെട്ടിപിടിക്കാനും ചിരിക്കാനും ചേർന്ന് നിൽക്കാനും  കൂടെ ഒരു മനുഷ്യനില്ലാതെ എങ്ങനെയാണ് ഭൂമിയിൽ അതിജീവിക്കപ്പെടുക!! മടുത്ത് മടുത്ത് മടുപ്പിന്റെ അവസാനം ഓടിയൊളിക്കാൻ കുറഞ്ഞത് ഒരു മനുഷ്യൻ എങ്കിലും എനിക്കും നിങ്ങൾക്കും ലോകാവസാനത്തോളം ഉണ്ടായിരിക്കട്ടെ!!. പോവുന്ന ഇടങ്ങളും പറയുന്ന കഥകളും കൂടിയിരുന്ന് പാടുന്ന പാട്ടുകളും കൂടുതൽ സുന്ദരമാവുന്നത് ചേർന്നിരിക്കുന്ന മനുഷ്യന്മാരിലൂടെ ആണെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.  പങ്കുവെക്കപ്പെടുമ്പോൾ അലിഞ്ഞില്ലാതാവാത്ത ഏത് സങ്കടമാണ് നമ്മളിൽ ഇപ്പോളും തളംകെട്ടിനിൽക്കുന്നത് ?!  ഇരട്ടിക്കാത്ത ഏതാനന്ദമാണ് ബാക്കിനിൽക്കുന്നത് ?! ഇല്ല...അങ്ങനെയൊന്നില്ല...!! ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് സദാസഞ്ചരിച്ചു കൊണ്ടിരിക്കുന്ന സ്നേഹവും ദയയും അനുകമ്പയും പ്രണയവും ഇവിടെ ഭൂമിയിൽ നിലനിൽക്കുക തന്നെ ചെയ്യും. ഞാനും നീ...