Posts

Showing posts from June, 2018

പിറവി

ഹൃദയത്തിൽ വാക്കുകൾക്ക്  ശ്വാസംമുട്ടി കഴിഞ്ഞുകൂടാൻ വലിയ പാടാണെന്ന് ഇന്നാണ്  എനിക്ക് വെളിപാടുണ്ടായത്. അവ എന്നെ പ്രാകിയിട്ടുണ്ടാവും.. ഇതൊന്നും ഞാൻ അറിയാഞ്ഞിട്ടല്ല.. എന്റെ ഉള്ളിലെ ഞെരുക്കങ്ങൾ മറ്റാരേക്കാളും അറിയാവുന്നത് എനിക്കാണല്ലോ.. പക്ഷേ ഒരു വലിയ പൊട്ടിത്തെറിയ്ക്ക് വേണ്ടി ഒരുപാടു നാൾ കാത്തിരിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ .. ഏത് ?!! അത് ആസ്വദിക്കുകയായിരുന്നു ഇത്രേം നാൾ ഞാൻ. ആ ആസ്വാദനത്തിന്റെ ഏറ്റവും അറ്റത്തെ മുനമ്പിലാണ് ഞാനിപ്പോൾ . ഇനി വെറുതെ കളയാൻ എനിക്ക് ഒരു നിമിഷം പോലുമില്ല.. പിറവി എടുക്കാൻ വെമ്പി നില്ക്കുന്ന വാക്കുകൾ ഹൃദയത്തിന്റെ ഗർഭപാത്രത്തിൽ പൂർണ്ണ വളർച്ചയെത്തിയിരിക്കുന്നു . ഇതൊരു വലിയ യാത്രയുടെ തുടക്കമാവട്ടെ . എന്റെ തലച്ചോററിയാതെ എന്റെ ഹൃദയം ട്രാവലർ  ബാഗുമെടുത്ത് ഒരു എൻഫീൽഡിന്റെ പുറത്തു കേറി രാജാവിനെപ്പോലെ ഹിമാലയത്തിന്റെ അങ്ങറ്റം വരെ പോവുന്ന കാഴ്ച ... ദാ ഞാൻ പട്ടാപകൽ കണ്ണു തുറന്ന് വെച്ച് സ്വപനം കാണുന്നു ...