Posts

മഴ ♥️

Image
 പുറത്ത് കോരിച്ചൊരിയുന്ന മഴയാണ്.  മുറിക്കുള്ളിലെ തണുപ്പിനും ഇരുട്ടിനും മുൻപ് തോന്നിയിട്ടില്ലാത്ത ഒരു ആലസ്യം. ജനലിനും കർട്ടനുമിടയിലെ നേരിയ വിടവിലൂടെ ഞാൻ പുറത്തേക്ക് നോക്കി. മഴ തുടരുകയാണ്. അതിന്റെ ഭാവം തിരിച്ചറിയാൻ കഴിയുന്നില്ല. അല്ലെങ്കിലും മഴയുടെ ഭാവം നിർവചിക്കുന്നത് മനുഷ്യനാണല്ലോ. അവന്റെ ദുഖവും സന്തോഷവും ശാന്തിയും പ്രണയവും ഭൂമിയിൽ മഴ കണക്കെ പെയ്തിറങ്ങുന്നു. ചിലപ്പോൾ ആർത്തുലച്ച്, മറ്റു ചിലപ്പോൾ ഒരു നേർത്ത കാറ്റിന് അകമ്പടി അല്ലെങ്കിൽ ഒന്നു രണ്ട് തുള്ളിയായി കവിളിൽ തട്ടി പൊടുന്നനെ അപ്രത്യക്ഷം...!! അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്. പുതപ്പ് നീക്കി എഴുന്നേൽക്കാൻ മനസ്സും ശരീരവും അനുവദിക്കാത്ത പോലെ..!! എന്റെ അലസമായ മുടി മുഖത്ത് നിന്നും മാറ്റി ഞാൻ ജനലരികിൽ നിന്നും ഫോൺ എടുത്തു. യാന്ത്രികമെന്ന പോലെ വിരലുകൾ spotify തിരഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ അതിമധുരമായി ഹരിഹരൻ പാടിതുടങ്ങി. "മഴ ഞാൻ അറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ 🎶" മടിയുടെ കനം നീക്കി എന്റെ മഴയുടെ ഭാവം പ്രണയമായതു പോലെ... കണ്ണുകൾ പതുക്കെ അടച്ച് ഞാൻ അടുത്ത ഉറക്കത്തിലേക്ക് പതിയെ വഴുതി വീണു. പുറത്ത് മടിയൻ മഴ വ...